ഭയം ലേശം വേണ്ടിനിയും
മമ യേശു എൻ അഭയം
വൻ തുമ്പ നേരത്തിലും
യേശു താൻ എന്നോടിരിക്കും

കണ്മണിപോലെന്നെ സൂക്ഷിച്ചു
ഉള്ളം കൈയ്യിലെന്നെ വരച്ചു
പരനറിയാതെ ഒന്നും വന്നതില്ല
തിരുമാർവ്വതിൽ ചാരിടും ഞാൻ

കർത്തനോടൊത്തു ഞാൻ നടന്നു
നിത്യ ശാന്തിയെന്നിൽ പകർന്നു
വെളിപ്പാടിനാൽ ദിനവും വിശുദ്ധമാം
വഴികളിൽ നയിച്ചിടുമേ

കഷ്ടങ്ങൾ നഷ്ടങ്ങൾ വന്നാലും
യോർദ്ദാൻ കരകവിഞ്ഞൊഴുകിയാലും
ഏലിയാവിൻ ദൈവത്താൽ ശത്രുവിന്മേൽ
ജയഭേരി മുഴക്കിടുമേ

എത്രയോ അത്ഭുത നന്മകൾ
കർത്തൻ ചെയ്തതു നിനച്ചിടുകിൽ
ഇതുവരെ ശുഭമായ് നടത്തിയോൻ
ഇനിമേലും നടത്തിടുമേ

www.christsquare.com