ഭയപ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽ
നാഥനെന്റെ നായകനായ് കൂടെയുള്ളതാൽ
തന്റെ സാന്നിധ്യം ഓർത്തനുദിനം
വാഴ്ത്തിടും സ്വർഗ്ഗതാതനെ
വഹിച്ചിടുന്നവൻ തൻ കരങ്ങളിൽ
നടത്തിടുന്നു താൻ തൻ വഴികളിൽ
ആനന്ദമേ ആശ്വാസമേ ഉല്ലാസമേ
ക്രിസ്ത്യ ജീവിതം
ഭയപ്പെടില്ല ഞാൻ രോഗദുഃഖവേളയിൽ
ആശ്വസിപ്പിക്കും കരങ്ങൾ കൂടെയുള്ളതാൽ
തൻ വരവിൽ ഞാൻ വസിച്ചനുദിനം
പാടിടും തൻ കൃപകളെ
അനർഥനാളിൽ താൻ തന്റെ കൂടാരത്തിലും
തിരുനിവാസത്തിന്റെ മറവിലും മറച്ചിടും
പാറമേലെന്നെ ഉയർത്തിടുമവൻ
പാടിടും എൻ ദൈവത്തിനായ്