ഭൂമിയിൽ താതൻമാർ തൻ മക്കൾക്ക്
ഉത്തമ ദാനങ്ങൾ നൽകുന്നെങ്കിൽ
സ്വർഗീയ താതൻ നിൻ ആവശ്യമെല്ലാം
നിന്നിലും നന്നായി താൻ അറിയുന്നില്ലേ
എന്നെ വിളിച്ചവൻ താൻ എന്നെ വീണ്ടെടുത്തോൻ
എന്നെ വഴിയിൽ താൻ കൈ വിടുമോ
ഇല്ല മാറുകില്ല ഭൂമി മാറിയാലും
എന്നെ നിത്യതയോടെത്തിക്കും
പോർക്കളത്തിൽ ഏകൻ എന്നു നിനച്ചു
പ്രതിയോഗിയിൻമുന്പിൽ പതറീടുമ്പോൾ
ആയിരം ദൂതരിൻ കാവലുമായി
സ്വർഗീയ താതൻ നിൻ അരികിലില്ലേ
നന്മക്കു പകരമായി തിന്മമാത്രം
ഈ ലോകയാത്രയിൽ നേരിടുമ്പോൾ
നിൻ തിന്മ വഹിച്ച നിൻ ജീവനാഥൻ
സകലവും വഹിക്കുവാൻ കൃപ നല്കില്ലേ
തൻ നാമം നിമിത്തം നീ നിന്ദിതനായ്
പരിഹാസ വാക്കുകൾ ഏറ്റിടുമ്പോൾ
ഈ ലോക നിന്ദകൾ ക്ഷണികമല്ലേ
പ്രതിഫല നാളിൽ നീ ശോഭിച്ചിടും