നന്ദിയോടെ ആരാധിക്കാം
നല്ലവനെ ആരാധിക്കാം
നന്ദിയോടെ ജീവിച്ചീടാം
യേശുവിനായ് ജീവിച്ചീടാം

പാടാനും പറയാനും പുകഴാനും യേശു മാത്രം
നന്ദി യേശുവേ

പാപത്തിൻ അടിമയായ്
തലതാഴ്‌ത്തി നിന്ന എന്നെ
അൻപുള്ള കൺകൾ കണ്ടേ
ചങ്കിലെ ചോരയാൽ
മറുവില നൽകി എന്നെ
യജമാനൻ സ്വന്തം ആക്കിയേ

നാഥാ ഞാൻ തൃപ്തനാണ്
ഈ നല്ല ഭവനത്തിൽ
നിൻ സേവ ചെയ്തീടുവാൻ
ഇനിയുള്ള നാളിലും
യേശുവേ നീ മതിയെ
നിൻ സ്നേഹം മാത്രം മതിയെ

www.christsquare.com