ചേരും ഞാൻ നിൻ രാജ്യേ ദൈവമേ
നിത്യം നിൻ കൂടെ വാഴുവാൻ
തുണച്ചീടുകെന്നെ എൻ നാഥനേ
നിന്റെ രാജ്യം ഒന്നു കാണുവാൻ

വാഴും ഞാൻ നിത്യം നിത്യം നിൻ കൂടെ
കാത്തിരുന്ന നാൾ ആസന്നമായ്
താതനും നിൻ ഓമന പുത്രനും
ആത്മനോടും കൂടെ ഞാൻ ചേരുമേ

ഭൂവിൽ ഞാൻ കഷ്ടം സഹിച്ചതും
നിൻ ക്രൂശു ചുമന്നതും
ദൈവമേ നിൻ രാജ്യേ വന്നിടാൻ
നിൻ മുഖം ഒന്നു കാണുവാൻ

എൻ മനം ആനന്ദത്താൽ കവിയുന്നു
നിൻ കൂടുള്ള വാസമോർക്കുമ്പോൾ
ദൂതരൊത്തു സീയോനിൽ പാടുവാൻ
നിന്റെ സന്നിധൗ ചേർക്കണേ

www.christsquare.com