ദൈവകൃപയി‍ൽ ഞാൻ ആശ്രയിച്ച്
അവൻ വഴികളെ ഞാനറിഞ്ഞ്
അനുഗമിച്ചീടും അവനുടെ ചുവടുകളെ

ഇഹലോകമോ തരികിലൊരു
സുഖവും മനഃശാന്തിയതും
എന്‍റെ യേശുവിന്‍റെ തിരു സന്നിധിയിൽ
എന്നും ആനന്ദം ഉണ്ടെനിക്ക്

എത്ര നല്ലവൻ മതിയായവ൯
എന്നെ കരുതുന്ന കർത്തനവൻ
എന്‍റെ ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന
ഏറ്റം അടുത്ത സഹായകൻ താൻ

എന്‍റെ ആയുസ്സിൻ ദിനമൊക്കെയും
തന്റെ നാമ മഹത്വത്തിനായ്
ഒരു കൈത്തിരി പോൽ
കത്തിയെരിഞ്ഞൊരിക്കൽ
തിരുമാറിൽ മറഞ്ഞിടും ഞാ൯

www.christsquare.com