ദൈവമേ നയിച്ചാലും
യേശുവേ നയിച്ചാലും
ആത്മാവിൽ നിറച്ചാലും
നിൻ വാഗ്ദത്വം പോലെ എന്നെ

ശുദ്ധാത്മാവാൽ നിറയ്ക്ക
പരിശുദ്ധനായവനെ
നിൻ വേല തികച്ചടുവാൻ
നിൻ കൃപ പകർന്നീടുക

പെന്തക്കോസ്തിൻ നാളതിൽ
തൻ മക്കളിൽ പകർന്ന
ആത്മാവിൻ ശക്തിയാലെ
എന്നെ നിറച്ചാലും

സാത്താന്യ കോട്ടകളെ
തകർപ്പൻ ഉള്ള ശക്തി
ദിനംതോറും പകർന്നീടുക
ജീവാന്ത്യത്തോളം എന്നിൽ

www.christsquare.com