ദൈവത്തിൻ ഹിതം എന്നുമെന്നിൽ
നിറവേറിടട്ടെ ആത്മാവാൽ
തകരട്ടെ എൻ ഇച്ഛ മാറട്ടെ എൻ ഇമ്പം
യേശുവിനായ് ജീവിച്ചീടാൻ
പാടീടും ഞാൻ കീർത്തനങ്ങൾ
എന്നെന്നും യേശുവിനായ്

തൻ ക്രൂശിൻ യാഗത്താൽ എന്നെ
തൻ സുതനാക്കി നിണത്താൽ
ഒഴിവായി എൻ പാപം മാറിപ്പോയ് എൻ ശാപം
യേശുവിൻ ക്രൂശതിനാലെ
പാടീടും ഞാൻ കീർത്തനങ്ങൾ
എന്നെന്നും യേശുവിനായ്

അന്നാളിൽ കാണും യേശുവെ
ലോകം മുഴുവൻ സാക്ഷിയായ്
എല്ലാ നാവും പാടും യേശു കർത്താവെന്ന്
എൻ മുട്ടും മടങ്ങും തൻ സന്നിധേ
ഹല്ലേലുയ്യ പാടീടും
എന്നെന്നും യേശുവിനായ്

www.christsquare.com