ദൈവത്തിൻ സ്നേഹത്തിൻ ആഴമിത്
വർണ്ണിപ്പാൻ നാവിനാൽ ആവതില്ലേ
എത്രയോ ശ്രേഷ്ഠമാം തൻ കരുതൽ
എന്നെന്നും ഓർത്തിടും വൻ കൃപയാൽ
കൃപയാൽ കൃപയാൽ
നിത്യം സ്നേഹിച്ച സ്നേഹമിത്
കൃപയാൽ കൃപയാൽ
എന്നിൽ പകർന്നൊരു ശക്തിയിത്
നിന്ദകൾ ഏറിടും വേളകളിൽ
പഴിദുഷി ഏറിടും നാളുകളിൽ
തകർന്നിടാതെ മനം കരുതുന്നവൻ
താങ്ങിടും നിത്യവും തൻ കരത്താൽ
ഉറ്റവർ ഏവരും കൈവിടുമ്പോൾ
കൂട്ടിനവനെന്‍റെ കൂടെ വരും
മരണത്തിൻ താഴ്വര പൂകിടുമ്പോൾ
തെല്ലും ഭയം എനിക്കേശുകില്ല
ആയിരം ആയിരം നന്മകൾ നാം
പ്രാപിച്ച നാളുകൾ ഓർത്തിടുമ്പോൾ
സാരമില്ലീ ക്ലേശം മാറിടുമേ
നാഥൻ അവൻ എന്നും കൂടെയുണ്ട്