ദൈവത്തെ വാഴ്‌ത്തിടുവിന്‍
ദൈവനാമം വാഴ്‌ത്തിടുവിന്‍
ദൈവവും മനുജനുമാം
മിശിഹാ നാഥനെ വാഴ്‌ത്തിടുവിന്‍

മിശിഹാതന്‍ പൂജിതമാം
തിരുനാമം വാഴ്‌ത്തിടുവിന്‍
സ്നേഹത്തിന്നുറവിടമാം
തിരുഹൃദയം വാഴ്‌ത്തിടുവിന്‍

പീഠത്തില്‍ വാണരുളും
മിശിഹായെ വാഴ്‌ത്തിടുവിന്‍
രക്ഷകനാം മിശിഹാതന്‍
ദിവ്യനിണം വാഴ്‌ത്തിടുവിന്‍

വരനിരയാലൊളിവിതറും
ദൈവാത്മാവിനെ വാഴ്‌ത്തിടുവിന്‍
ദൈവത്തിന്‍ മാതാവാം
കന്യാമേരിയെ വാഴ്‌ത്തിടുവിന്‍

മറിയത്തിന്‍ നിര്‍മ്മലമാം
ഉത്ഭവം വാഴ്‌ത്തിടുവിന്‍
സ്വര്‍ഗ്ഗാരോപിത മാതാവിന്‍
തിരുനാമം വാഴ്‌ത്തിടുവിന്‍

നിര്‍മ്മലയാം കന്യകതന്‍
വല്ലഭനെ വാഴ്‌ത്തിടുവിന്‍
സിദ്ധരിലും ദൂതരിലും
ദൈവത്തെ വാഴ്‌ത്തിടുവിന്‍

www.christsquare.com