ധനുമാസ കുളിരില്‍ ഗോശാലയില്‍
യേശു പിറന്നു ഉണ്ണിയേശു പിറന്നു
തല ചായ്ക്കാനായ് ഇടമില്ലാതെ
മാലോകരറിയാതെ സ്വര്‍ഗ്ഗീയ സൈന്യം സാക്ഷിയായി
ലോക രക്ഷകന്‍ ഭൂജാതനായി
ഗപ ഗപ നി രിഗ രിഗ സ
സനിപ ഗപ ഗരി സ പാ
സദ്‌വാര്‍ത്ത അറിഞ്ഞ ആട്ടിടയര്‍
ശിശുവിനെ കണ്ടു വണങ്ങി നിന്നു
സുരഭില സന്തോഷം ഭൂതലത്തില്‍
ആഗതമായ സുദിനമിന്നല്ലോ
നക്ഷത്രം കണ്ട വിദ്വര്‍ ജനം
ശിശുവിനെ കണ്ടു വണങ്ങി നിന്നു
അനുഗ്രഹമായ് വാനില്‍ താരാ ഗണം
പുഞ്ചിരി പൊഴിച്ചു ഈ നിലാവില്‍