ദിനം ദിനം ദിനം നീ വാഴ്ത്തുക
യേശുവിന്‍ പൈതലേ നീ
അനുദിനവും പാടി വാഴ്ത്തുക

കാല്‍വരി രക്തമേ
യേശുവിന്‍ രക്തമേ
കാല്‍വരിയില്‍ യേശു താന്‍
സ്വന്തരക്തം ചിന്തി നിന്‍
പാപത്തെ ശാപത്തെ
നീക്കി തന്‍റെ രക്തത്താല്‍

രോഗം ശീലിച്ചവന്‍
പാപം വഹിച്ചവന്‍
കാല്‍വരി മലമുകള്‍
കൈകാലുകള്‍ വിരിച്ചവന്‍
രക്ഷിക്കും യേശുവിന്‍
പാദത്തില്‍ സമര്‍പ്പിക്ക

എന്നേശു സന്നിധി
എനിക്കെത്ര ആശ്വാസം
ക്ലേശമെല്ലാം മാറ്റിടും
രോഗമെല്ലാം നീക്കിടും
വിശ്വാസത്താല്‍ നിന്നെ
യേശുവില്‍ സമര്‍പ്പിക്ക

ഞാന്‍ നിത്യം ചാരിടും
എന്നേശു മാര്‍വ്വതില്‍
നല്ലവന്‍ വല്ലഭന്‍
എന്നേശു എത്ര നല്ലവന്‍
എന്നേശു പൊന്നേശു
എനിക്കെത്ര നല്ലവന്‍

ആത്മാവില്‍ ജീവിതം
ആനന്ദ ജീവിതം
ആത്മാവില്‍ നിറയുക
ആനന്ദ നദിയിത്
പാനം ചെയ്തീടുക
യേശു വേഗം വന്നിടും

www.christsquare.com