ആ ആ ആ ആ
ദിവ്യകാരുണ്യത്തിൻ മുൻപിൽ മുട്ടുകുത്തുമ്പോൾ
അകന്നിടും എന്റെ ആകുലതകൾ
ആശ്വാസമേകും ഈ തിരു മണിക്കൂറിൽ
ആനന്ദം നിറയ്ക്കണേ എന്റെയുള്ളിൽ
പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ
ആരാധനയും സ്തുതിയും എന്നേരവും
ആശ്വാസമേകും ഈ ധന്യ നിമിഷത്തിൽ
ആത്മാവിൻ അഭിഷേകം നിറയ്ക്കേണമേ
തിരുവോസ്തിയിൽ നിന്നെ കാണുമ്പോൾ
തുടിക്കുന്നു ഹൃത്തടം നിന്നിലലിയാൻ
എനിക്കായ് സഹിച്ചൊരാ വേദനകൾ
നിത്യമാം കുർബാനയവനല്ലോ
ആരാധ്യനാം നാഥൻ അണയുമ്പോൾ
വിടുതലും ശാന്തിയും എനിക്ക് സ്വന്തം
വചനത്തിൻ ശക്തിയാൽ നിറയ്ക്കേണമേ
സത്യമാം മാർഗ്ഗത്തിൽ നയിക്കേണമേ