ദൂരെയാ കുന്നതിൽ കാണുന്നു ക്രൂശത്
നിന്ദ പീഡ തൻ പ്രതിരൂപം
പ്രിയമാം ക്രൂശത് എൻ പ്രിയൻ അന്നതിൽ
ലോകപാപത്തിനായ് യാഗമായ്

ഞാൻ സ്നേഹിക്കുമാ ക്രൂശിനെ
സർവ്വം കാഴ്ച വെയ്ക്കും നാൾ വരെ
ചേർത്തണച്ചിടുമാം ക്രൂശിനെ
താൻ കിരീടങ്ങൾ നൽകും വരെ

കാണുന്നാ ക്രൂശിനെ ലോകത്തിൽ നിന്ദ്യമാം
എന്നാലെന്നുടെ പ്രമോദമാം
ദൈവ കുഞ്ഞാടതിൽ വീണു പ്രഭ വെടിഞ്ഞു
പാപം പേറി കാൽവരി ഇരുളിൽ

കാണുന്നാ ക്രൂശതിൽ തിരു ചോരപ്പാടിൽ
വിളങ്ങിടും മഹൽ സൗന്ദര്യം
ഹീനമാം ക്രൂശതിൽ യേശു കഷ്ട മൃത്യു
ഏറ്റു എൻ ക്ഷമ ശുദ്ധിക്കായി

കാണുമാ ക്രൂശതിൽ ദാസിയാം ഏഴ ഞാൻ
അതിൽ നിന്ദ പേറിടും മോദാൽ
വിളിച്ചീടുമവൻ ആ ദിനം ഭവനേ
നിത്യം പങ്കിടും തൻ മഹത്വം

www.christsquare.com