ദു:ഖത്തിന്‍റെ പാന പാത്രം
കര്‍ത്താവെന്‍റെ കയ്യില്‍ തന്നാല്‍
സന്തോഷത്തോടതു വാങ്ങി
ഹല്ലെലുയ്യ പാടിടും ഞാന്‍
ദോഷമായിട്ടൊന്നും
എന്നോടെന്‍റെ താതന്‍ ചെയ്കയില്ല
എന്നെ അവന്‍ അടിച്ചാലും
അവന്‍ എന്നെ സ്നേഹിക്കുന്നു
കഷ്ട നഷ്ടമേറി വന്നാല്‍
ഭാഗ്യവാനായ് തീരുന്നു ഞാന്‍
കഷ്ടമേറ്റ കര്‍ത്താവോടു
കൂട്ടാളിയായ് തീരുന്നു ഞാന്‍
ലോകത്തെ ഞാന്‍ ഓര്‍ക്കുന്നില്ല
കഷ്ട നഷ്ടം ഓര്‍ക്കുന്നില്ല
എപ്പോളെന്‍റെ കര്‍ത്താവിനെ
ഒന്നു കാണാം എന്നേ ഉള്ളൂ