ഏദനിൽ ആദം ഹവ്വയേയും
അബ്രാം സാറാ ഇവരേയും
കൃപയാൽ വാഴ്ത്തിയ സർവ്വേശ
ദമ്പതികളിവരെ വാഴ്ത്തണമേ
മനമുരുകികരയുന്നോരിൽ
കൃപയിൻ വാതില്തുറന്നവനെ
അനുഗ്രഹമാരി അയക്കേണമേ
മക്കളിവർക്കായി വാഴ്‌വുകളെ
മാതൃകയോടെ ജീവിപ്പാൻ
പ്രാപ്തി തരേണം നീ താഥാ
സോദരെ വാഴ്ത്തിയ സർവ്വേശ
ദമ്പതികളിവരെ വാഴ്ത്തണമേ
പ്രാർഥനകൾ കേൾക്കുന്നവനെ
യാചനകൾ നൽകുന്നവനെ
ഞങ്ങളിൻ പ്രാർഥനകൾ കേട്ട്
യാചനകൾ നൽകിടേണമേ