ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍
ഞാന്‍ ആരാണെന്‍ ദൈവമേ
പാപാന്ധകാരം മനസ്സില്‍ നിറഞ്ഞൊരു
പാപി ആണല്ലോ ഇവള്‍

ശത്രുവാം എന്നെ നിന്‍ പുത്രി ആക്കിടുവാന്‍
ഇത്രമേല്‍ സ്നേഹം തന്നു
നീചയാം എന്നെ സ്നേഹിച്ചു സ്നേഹിച്ചു
പൂജ്യയായ്‌ മാറ്റിയല്ലോ

ഭീരുവാം എന്നില്‍ വീര്യം പകര്‍ന്നു നീ
ധീരയായ്‌ മാറ്റിയല്ലോ
കാരുണ്യമേ നിന്‍ സ്നേഹവായ്പിന്‍റെ
ആഴം അറിയുന്നു ഞാന്‍

www.christsquare.com