ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവായ്‌
ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവായ്‌
ആ തിരുക്കുടുംബം പോലെ
നവമൊരു കുടുംബം തീര്‍ക്കുക നീ
സ്വര്‍ഗ്ഗസ്ഥിതനാം പിതാവിനോട്
നിറമിഴിയോടെ കേഴുന്നു

കാണപ്പെടുന്ന ദൈവങ്ങളല്ലോ
മാതാപിതാക്കള്‍ നിങ്ങള്‍
ത്യാഗത്തിന്‍റെ പ്രതീകവുമായ്‌
പ്രാര്‍ത്ഥന തന്‍ ശക്തിയുമായ്‌
ഉത്തമ സന്താനങ്ങള്‍ക്ക്
ജന്മം നല്‍കുക നിങ്ങള്‍

കാണപ്പെടാത്ത ദൈവത്തിന്‍റെ
കാണപ്പെടുന്ന രൂപങ്ങള്‍
സ്നേഹസാന്ദ്രമാം സമൂഹത്തിന്
മാതൃകയാകൂ നിങ്ങള്‍
യേശുനാഥനില്‍ അഭയം തേടുക
നീയും നിന്നുടെ കുടുംബവും

www.christsquare.com