ഈശോ നീ എൻ ജീവനിൽ നിറയേണം
നാഥാ നീ എന്നുള്ളിലെ സ്വരമല്ലോ
ആത്മാവിലെ ചെറു പുൽക്കൂട്ടിൽ
കാണുന്നു നിൻ തിരു രൂപം ഞാൻ
കനിവോലും ആ രൂപം

തുളുമ്പുമെൻ കണ്ണീർ കായൽ
തുഴഞ്ഞു ഞാൻ വന്നു
അനന്തമാം ജീവിത ഭാരം
ചുമന്നു ഞാൻ നിന്നു

പാദം തളരുമ്പോൾ
തണലിൻ മരമായി നീ
ഹൃദയം മുറിയുമ്പോൾ
അമൃതിൻ ഉറവായ് നീ

എന്നാലും ആശ്രയം നീ മാത്രം
എൻ നാഥാ തുടയ്ക്കുകെൻ കണ്ണീർ
ഈശോ നീ എൻ ജീവനിൽ നിറയേണം
നാഥാ നീ എന്നുള്ളിലെ സ്വരമല്ലോ

കിനാവിലെ സാമ്രാജ്യങ്ങൾ
തകർന്നു വീഴുമ്പോൾ
ഒരായിരം സ്വാന്തനമായ്
ഉയർത്തുവല്ലോ നീ

ഒരു പൂ വിരിയുമ്പോൾ
പൂന്തേൻ കിനിയുമ്പോൾ
കാറ്റിൻ കുളിരായ് നീ
എന്നെ തഴുകുമ്പോൾ

കാരുണ്യമേ നിന്നെ അറിയുന്നു
എൻ നാഥാ നമിപ്പു ഞാൻ എന്നും
ഈശോ നീ എൻ ജീവനിൽ നിറയേണം
നാഥാ നീ എന്നുള്ളിലെ സ്വരമല്ലോ

www.christsquare.com