എൽ ഷദ്ധായ് സർവ്വശക്തൻ
ജീവിക്കുന്നു എന്റെ കർത്തൻ
വീര്യ ഭുജം ഇന്നും കുറുകീട്ടില്ല
വീര്യ ബലം ഇന്നും കുറഞ്ഞിട്ടില്ല
കർത്തൻ കാതുകൾ മന്ദമായിട്ടില്ല
തൻ കരുണയോ തെല്ലും തീരുകില്ല
പേർ ചൊല്ലി വിളിച്ച സർവ്വശക്തൻ
ഏകനായ് ഏഴയെ കൈവിടില്ല
നിർജ്ജീവമായതിനെ ജീവിപ്പിക്കുമേ
ചാരമായി പോയാലും ഉയർപ്പിക്കുമേ
മരണത്തെ ജയിച്ച സർവശക്തൻ
ഉയർപ്പിൻ ശക്തിയെ നൽകിയതാൽ
എതിരിയിൻ ആയുധങ്ങൾ ഫലിക്കയില്ലാ
യേശുവിൻ നാമത്തിൽ ജയം ജയമേ
സർവശക്തൻ എൻ കൂടെയുണ്ട്
സൗഖ്യമാക്കുന്നോൻ ചാരെയുണ്ട്
അസാധ്യമെല്ലാം സാധ്യമാക്കുന്ന
സർവ്വാധികാരിയെ ആരാധനാ ഹല്ലേലൂയാ