എല്ലാ പ്രതികൂലങ്ങളും മാറും
ശുഭ ദിനമാഗതമാകും
തളരാതെ നിന്നാല്‍ പതറാതെ നിന്നാല്‍
ലജ്ജിച്ചു പോകയില്ല നാം ലജ്ജിച്ചുപോകയില്ല

ഒന്നുമില്ലായ്മയിലും എല്ലാമുള്ളവനെപ്പോല്‍
എനെ നടത്തുന്നവന്‍
എന്നുമെന്നും കൂടെയുള്ളവന്‍

വാതിലുകള്‍ അടയുമ്പോള്‍
ചെങ്കടല്‍ പിളര്‍ന്നതുപോല്‍
എന്നെ നടത്തുന്നവന്‍
എന്നുമെന്നും കൂടെയുള്ളവന്‍

ആരുമില്ലാതേകനാകുമ്പോള്‍
കൂടെയുണ്ടെന്നരുളിയവന്‍
എന്നെ നടത്തുന്നവന്‍
എന്നുമെന്നും കൂടെയുള്ളവന്‍

www.christsquare.com