എല്ലാം അങ്ങേ മഹത്ത്വത്തിനായ്
എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായ്
തീർന്നിടേണമേ പ്രിയനേ
തിരുനാമമുയർന്നിടട്ടെ

1 സ്നേഹത്തിലൂടെയെല്ലാം കാണുവാൻ
സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യുവാൻ
എന്നിൽ നിൻസ്വഭാവം പകരണമേ ദിവ്യ
തേജസ്സാലെന്നെ നിറയ്ക്കണമേ

2 ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ
നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻ
ആത്മദായകാ! നിരന്തരമായെന്നി-
ലാത്മദാനങ്ങൾ പകരണമേ

3 നിന്‍റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ
തിരുനാമവും ധരിച്ചു ചെയ്യും ക്രിയകൾ
ഭൂവിൽ ഞങ്ങൾക്കല്ല വാനവനേ
അങ്ങേ വാഴ്വിന്നായ് മാത്രം തീരണമേ

4 വക്രത നിറഞ്ഞ പാപലോകത്തിൽ
നീ വിളിച്ചു വേർതിരിച്ച നിൻ ജനം
നിന്‍റെ പൊന്നു നാമമഹത്ത്വത്തിനായ്
ദിനം ശോഭിപ്പാൻ കൃപ നൽകേണമേ

www.christsquare.com