ആകാശം സൃഷ്ടിച്ച ദൈവം
എന്നെ നടത്തിടുമെ
ഈ ഭൂമി സൃഷ്ടിച്ച ദൈവം
എന്നെ ഉയർത്തിടുമേ

ആകാശമോ തൻ്റെ സിംഹാസനം
ഈ ഭൂമിയോ തൻറെ പാദപീഠം
ആ ദൈവം അത്ര ഉന്നതനാണേ
എന്നേശു അത്ര ഉന്നതനാണേ

എല്ലാറ്റിനും മേലേ
യേശു വലിയവനാ
എല്ലാ നാമങ്ങൾക്കും
മേലേ ആരാധ്യനാ
യാവേ യാവേ യാവേ

കടലിനെത്ര ആഴമാണെന്ന് ആരറിയുന്നു
കാറ്റിനെത്ര വഴികളാണെന്ന് ആരറിയുന്നു
ആ കടലിൻ മീതെ നടന്നു
കാറ്റിനെ അടക്കി നിർത്തി

അത്ഭുതങ്ങൾ ചെയ്ത ദൈവമാണേ
യേശു അത്ഭുതങ്ങൾ ചെയ്തിടുന്ന ദൈവമാണേ
അതിശയങ്ങൾ ചെയ്തിടുന്ന ദൈവമാണേ
എല്ലാറ്റിനും മേലേ
യാവേ യാവേ യാവേ

സൈന്യത്താൽ കഴിയാത്ത കാര്യങ്ങളെ
ശക്തിയാൽ കഴിയാത്ത കാര്യങ്ങളെ
ആത്മാവിൽ ചെയ്തിടും
മഹത്വമുള്ളതാക്കിടും

ജീവനുള്ള ദൈവമാണേ
യേശു അത്ഭുതങ്ങൾ ചെയ്തിടുന്ന ദൈവമാണേ
അതിശയങ്ങൾ ചെയ്തിടുന്ന ദൈവമാണേ
എല്ലാറ്റിനും മേലേ
യാവേ യാവേ യാവേ

ഉള്ളം കൈ കൊണ്ടവൻ വെള്ളം അളക്കും
ആകാശത്തെ തന്റെ ചാണിലൊതുക്കും
ഭൂമിയിലെ പൊടിയെല്ലാം നാഴിയിലാക്കി
കുന്നുകൾ തുലാസിൽ തൂക്കും ദൈവമാണേ

യേശു അത്ഭുതങ്ങൾ ചെയ്തിടുന്ന ദൈവമാണേ
യേശു അതിശയങ്ങൾ ചെയ്തിടുന്ന ദൈവമാണേ
എല്ലാറ്റിനും മേലേ
യാവേ യാവേ യാവേ

www.christsquare.com