എന്‍ മനോഫലകങ്ങളില്‍
നിന്റെ കല്പനയോടെയീ
ജീവിതമാം സീനായ് മാമലയില്‍
എരിതീ ചെടിയായ്‌ വളരേണമേ യഹോവേ

മോശയാല്‍ യഹൂദരില്‍
മോചനം ചൊരിഞ്ഞവനെ
മനസ്സിലെ മരുവിലും
സമാഗമന കൂടാരവുമായി
നില്പു നിന്‍ മുന്‍പില്‍ ഞാന്‍
എന്റെ പാപമകറ്റണമേ

എന്റെ ഈ ശരീരവും
ജീവനും പൊതിഞ്ഞിടുവാന്‍
മുകളില്‍ നീ മുകിലു പോല്‍
പരന്നൊഴുകണേ ഈ മരുഭൂവില്‍
പാറയില്‍ വെള്ളമായ്‌
എന്റെ ദാഹം തീര്‍ക്കണമേ

www.christsquare.com