എൻ പ്രിയനെപോൽ സുന്ദരനായി ആരെയും ഞാനുലകിൽ
കാണുനില്ല മേലാലും ഞാൻ കാണുകയില്ല

സുന്ദരനാം മനോഹര നിന്നെപിരിഞ്ഞി ലോകയാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
മണ്ണേ പ്രെതി മാണിക്യം വെടിയുകില്ല ഞാൻ

സർവ്വാംഗ സുന്ദരൻ തന്നെ എന്നെ വീണ്ടെടുത്തവൻ
സർവസുഖ സൗകര്യങ്ങൾ അർപ്പിക്കുന്നെ ഞാൻ

യെരുശലേം പുത്രിമാരെൻ ചുറ്റും നിന്നു രാപ്പകൽ
പ്രിയനോടുള്ളനുരാഗം കവർന്നീടുകിൽ

ലോകസുഖ സൗകര്യങ്ങൽ ആകുന്ന പ്രതാപങ്ങൾ
മോടിയോടുകൂടെ എന്നെ മാടിവിളിച്ചാൽ

പ്രേമമെന്നിൽ വർദ്ധിക്കുന്നെ പ്രിയനോടു ചേരുവാൻ
നാളുകൾ ഞാനെണ്ണിയെണ്ണി ജീവിച്ചീ ടുന്നെ

www.christsquare.com