എനിക്കൊരു തുണ നീയെ എൻ പ്രിയനെ
എനിക്കൊരു തുണ നീയെ
ദുരിതം നിറയും മരുവിലെ വാസത്തിൽ
സിംഹത്തിൻ ഗുഹ എനിക്കേകിയാലും
അഗ്നിയിലെന്നെ വലിച്ചെറിഞ്ഞാലും
ഉള്ളം കലങ്ങും പ്രതിസന്ധികളിൽ
വീഴാതെ നിർത്തേണമേ എന്നെ
വീഴാതെ നിർത്തേണമേ
ആശ്രയിപ്പാനൊരു ദേഹിയുമില്ല
ആശ്വസിപ്പാനൊരു ഇടവുമില്ല
ഒന്നേ മാത്രം നിൻ ജീവമൊഴികൾ
മന്നിലെൻ ആശ്വാസമായ്എന്നും
മന്നിലെൻ ആശ്വാസമായ്