എന്നെ വിളിച്ചവനെ
എന്നെ തൊട്ടവനെ
നീ ഇല്ലാതെ ഞാൻ ഇല്ലയെ
ഞാൻ ജീവിച്ചതും നിൻ കൃപയാൽ
ഞാൻ വളർന്നതും നിൻ കൃപയാൽ
എന്നെ ഉയർത്തി നിർത്തിയതും നിൻ കൃപയെ
നിൻ കൃപ വേണം എനിക്ക്
നിൻ കൃപ മാത്രം മതി
നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ലയെ
തനിയെ കരഞ്ഞ നേരം
ആശ്വസമായ് ആരുമില്ല
ഇടറിയ നേരത്തിലും
താങ്ങുവാൻ ആരുമില്ല
പൊട്ടി കരഞ്ഞ നേരത്തും
എൻ കണ്ണീർ തുടച്ച നിൻ കൃപ
നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ല
എന്റെ എന്ന് ചൊല്ലുവാൻ
എനിക്കൊന്നുമില്ല
കഴിവെന്നു പറയുവാൻ
എന്നിൽ ഒന്നുമില്ല
അർഹത ഇല്ലാത്ത എന്നെ
ഉയർത്തിയതും നിൻ കൃപ
നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ല