എന്നേയും ഓര്‍ക്കേണമേ യേശുവേ
നീ വീണ്ടും വന്നീടുമ്പോള്‍ രാജാവായ്‌
നീ വീണ്ടും വന്നീടുമ്പോള്‍

അപ്പാ ഞാന്‍ നിന്നോടും സ്വര്‍ഗ്ഗത്തോടും
പാപങ്ങള്‍ ചെയ്തുപോയി
മകനെന്ന പേരിനു യോഗ്യനല്ല ഇനി
ദാസനായ് സ്വീകരിക്കൂ നിന്‍
മകനെന്ന പേരിനു യോഗ്യനല്ല ഇനി
ദാസനായ് സ്വീകരിക്കൂ

സ്വന്തനേട്ടം മാത്രം കാംഷിച്ചുജീവിച്ചു
ചെയ്തുപോയ്‌ അപരാധങ്ങള്‍
രക്ഷയിന്‍ സന്തോഷം തിരികെ നല്‍കേണമേ
ആത്മാവിനാല്‍ നിറയാന്‍ നിന്‍
രക്ഷയിന്‍ സന്തോഷം തിരികെ നല്‍കേണമേ
ആത്മാവിനാല്‍ നിറയാന്‍

www.christsquare.com