എണ്ണി എണ്ണി സ്തുതിക്കുവാൻ
എണ്ണമില്ലാത്ത കൃപകളിനാൽ
ഇന്നയോളം തൻ ഭുജത്താൽ
നിന്നെ താങ്ങിയ നാമമേ
ജോർദാൻ കലങ്ങി മറിയും
ജീവിത ഭാരങ്ങൾ
ഏലിയാവിൻ പുതപ്പെവിടെ
നിന്റെ വിശ്വാസ ശോധനയിൽ
നിനക്കെതിരായി വരും
ആയുധം ഫലിക്കയില്ല
നിന്റെ ഉടയവൻ നിൻ അവകാശം
തന്റെ ദാസരിൽ നീതിയവൻ
ഉന്നം വെച്ച വൈരിയിൻ
കണ്ണിൻ മുമ്പിൽ പതറാതെ
കണ്മണിപോൽ കാക്കും കരങ്ങളിൽ
നിന്നെ മൂടി മറച്ചില്ലേ