എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി ഞാൻ
എന്തു ചെയ്യേണ്ടുനിനക്കേശുപരാ ഇപ്പോൾ
എന്തു ചെയ്യേണ്ടുനിനക്കേശുപരാ
നന്ദികൊണ്ടെന്റെയുള്ളം നന്നേ നിറയുന്നേ
സന്നാഹമോടെ സ്തുതി പാടിടുന്നേൻ ദേവാ
സന്നാഹമോടെ സ്തുതി പാടിടുന്നേൻ
പാപത്തിൽ നിന്നു എന്നെ കോരിയെടുപ്പാനായ്
ശാപ ശിക്ഷകളേറ്റ ദേവാത്മജാ മഹാ
ശാപ ശിക്ഷകളേറ്റ ദേവാത്മജാ
എന്നെയൻപോടു ദിനംതോറും നടത്തുന്ന
പൊന്നിടയനനന്തം വന്ദനമേ എന്റെ
പൊന്നിടയനനന്തം വന്ദനമേ
അന്ത്യം വരെയുമെന്നെ കാവൽ ചെയ്തിടുവാൻ
അന്തികേയുള്ള മഹൽശക്തി നീയേ നാഥാ
അന്തികേയുള്ള മഹൽശക്തി നീയേ
താതൻ സന്നിധിയിലെൻ പേർക്കു സദാ പക്ഷ
വാദം ചെയ്യുന്ന മമ ജീവനാഥാ പക്ഷ
വാദം ചെയ്യുന്ന മമ ജീവനാഥാ
കുറ്റം കൂടാതെയെന്നെ തേജസ്സിൻ മുമ്പാകെ
മുറ്റും നിറുത്താൻ കഴിവുള്ളവനേ എന്നെ
മുറ്റും നിറുത്താൻ കഴിവുള്ളവനേ
മന്നിടത്തിലടിയൻ ജീവിക്കും നാളെന്നും
വന്ദനം ചെയ്യും തിരുനാമത്തിനു ദേവാ
വന്ദനം ചെയ്യും തിരുനാമത്തിനു