എന്നുള്ളമേ സ്തുതിക്ക നീ പരനെ തന്‍
നന്മ്മകള്‍ക്കായ്‌ സ്തുതിക്കാം സ്തുതിക്കാം
എന്നന്തരംഗമേ അനുദിനവും
നന്ദിയോടെ പാടി സ്തുതിക്കാം

സുരലോക സുഖം വെടിഞ്ഞു
നിന്നെ തേടി വന്ന ഇടയെന്‍
തന്റെ ദേഹമെന്ന തിരശീല ചിന്തി
തവ മോക്ഷ മാര്‍ഗ്ഗം തുറന്നു

പാപ രോഗത്താല്‍ നീ വലഞ്ഞു
തെല്ലും ആശയില്ലാതലഞ്ഞു
പാരം കേണിടുമ്പോള്‍ തിരുമേനി അതില്‍
നിന്റെ വ്യാധിയെല്ലാം വഹിച്ചു

പല ശോധനകള്‍ വരുമ്പോള്‍
ഭാരങ്ങള്‍ പെരുകിടുമ്പോള്‍
നിന്നെ കാത്തു സൂക്ഷിച്ചൊരു കാന്തനല്ലോ
നിന്റെ ഭാരമെല്ലാം ചുമന്നു

ആത്മാവിനാലെ നിറച്ചു
ആനനമുള്ളില്‍ പകര്‍നു
പ്രത്യാശ വർദ്ധിപ്പിച്ചു പാലിച്ചീടും
തവ സ്നേഹം അതിശേയമേ

www.christsquare.com