എന്റെ ആശ്രയം യേശുവിലാണ്
എന്റെ ആശ്രയം യേശുവിൽ മാത്രം
അവൻ നടത്തും കൈ പിടിച്ച്
അവൻ നടത്തുവാൻ ശക്തനാം

അവങ്കലേക്കു നോക്കിയവർ
പ്രകാശിതരായ് തീർന്നപ്പോൾ
അവരുടെ മുഖം ലജ്ജിച്ചില്ല
അവരുടെ ആശ്രയം യേശുവിൽ

നീതിമാന്റെ പ്രാർത്ഥനകൾ
ശ്രദ്ധവെച്ചു കേട്ടിടും
അവനിൽ തന്നെ വിശ്വസിക്കു
അവൻ അതു നിവർത്തിക്കും

കൂരിരുളിൻ താഴ്വരയിൽ
ഞാൻ നടന്നാൽ ഭയപ്പെടില്ല
അവൻ നടത്തും അന്ത്യത്തോളം
അവൻ എനിക്കായി കരുതിടും

മനുഷ്യനിൽ ഞാൻ ആശ്രയിക്കില്ല
പ്രഭുക്കന്മാരിലും ആശ്രയിക്കില്ല
എന്റെ ആശ്രയം യേശുവിൽ മാത്രം
അവൻ എന്നും എന്നെ നടത്തിടും

www.christsquare.com