എന്റെ എല്ലാം എല്ലാമായ
അപ്പാ ഉണ്ടെനിക്ക് സ്വർഗ്ഗീയ താതൻ
എന്നെ നന്നായി അറിയുന്ന
അപ്പാ ഉണ്ടെനിക്ക് വാത്സല്യ താതൻ

അമ്മയെ പോലെന്നെ മാറോട് ചേർക്കുന്ന
പോന്നേശു താതൻ
അൻപേറും കൈകളാൽ കണ്ണീർ തുടക്കുന്ന
കാരുണ്യ താതൻ

അപ്പാ ഉള്ള വീട്ടിൽ സന്തോഷം ഉണ്ട്
യേശു അപ്പാ ഉള്ള വീട്ടിൽ സന്തോഷം ഉണ്ട്
ആനന്ദത്തിൻ പരിപൂർണത ഉണ്ട്

ആത്മാവിൽ ഉയരുന്ന ആരാധന ഉണ്ട്
ആശ്വാസ ഗീതം ഉണ്ട്
ഉല്ലാസ ഘോഷം ഉണ്ട്

എഴുന്നൂറ് കോടി ജനം ഉലകിൽ ഉണ്ട് അതിലേറെ ദൂത ഗണം ഉയരെ ഉണ്ട്
എന്നാലും ഏഴ ഞാൻ വിതുമ്പുന്ന നേരത്തു
കാതോർത്തു കേൾക്കുന്നോനെ

അപ്പാന്നു കരയുമ്പോൾ അൻപോടെ ഓടിവന്ന്
മോനേന്നു വിളിക്കുന്നോനെ
എന്നെ മോനേന്നു വിളിക്കുന്നോനെ

പുത്രന്റെ ആത്മാവേ തന്നതിനാൽ
ഭയപ്പെടുവാൻ ഇനി അടിമയല്ല
ആവകാശി ആയി എന്നെ തീർത്ത
വൻ കൃപയെ വർണിച്ചു തീരുകില്ല

ഈ സ്വർഗ്ഗീയ ബന്ധം സൗഭാഗ്യമേ എനിക്കെന്നും അഭിമാനമേ
എനിക്കെന്നും അപ്പാ മതിയെ

www.christsquare.com