എന്റെ ദൈവത്താൽ എന്റെ ദൈവത്താൽ
നിശ്ചയം അനുഗ്രഹം പ്രാപിച്ചീടും ഞാൻ
തന്റെ വചനം പോലെ ഞാൻ ചെയ്യും
തന്റെ വഴിയിൽ തന്നെ നടക്കും
ദേശത്തിൽ ഞാൻ അനുഗ്രഹിക്കപ്പെടും
ജോലിയിൽ ഞാൻ അനുഗ്രഹിക്കപ്പെടും
എന്റെ വീട്ടിൽ ആഹാരം കുറയുകില്ല
ആവശ്യങ്ങൾ ഒന്നുമേ മുടങ്ങുകില്ല
എന്നെ എതിർക്കുന്ന ശത്രുക്കൾ എല്ലാം
ചിന്ന ഭിന്നമായി പോകും എന്റെ ദൈവത്താൽ
എന്റെ ആരോഗ്യം ദൈവദാനമല്ലോ
എൻശരീരവും അനുഗ്രഹിക്കപ്പെടും
ജീവിതപങ്കാളിയും എന്റെ മക്കളും
എന്റെ സമ്പത്തും അനുഗ്രഹിക്കപ്പെടും
എന്റെ നന്മക്കായി അവൻ സമൃദ്ധി നൽകും
എന്നെ വിശുദ്ധജനം ആക്കീടും താൻ
വായ്പ വാങ്ങാൻ ഇട വരികയില്ല
കൊടുക്കുവാനോ ദൈവം സമൃദ്ധി നൽകും
ഉയർച്ച തന്നെ എന്നും പ്രാപിക്കും ഞാൻ
ഉന്നതങ്ങളിൽ എന്നെ മാണിക്കും താൻ