എൻ്റെ പ്രിയൻ വേഗം എന്നേ
ചേർത്തീടൻ വരുമേ ദൂതരുമായി
ഞാൻ എൻ്റെ പ്രിയൻ്റെ പൊൻമുഖം മുത്തും
ആ നല്ല നാളിനായി കാത്തിടുന്നേ

ചുറ്റും നില്ക്കും ദൂതർ ഹല്ലേലൂയാ പാടും
കാത്തിരിക്കുന്നവർ ശക്തി പ്രാപിച്ചീടും
സുന്ദര രൂപനേ നിൻ മുഖം കാണുമ്പോൾ
വാരി പുണർന്നാലും എന്നാശാ തീരില്ല

കോടാ കോടിയുഗം എൻ പ്രിയനോടൊത്തു
പുത്തനെരുശലേമിൽ നിത്യമായി വാണീടും
സ്വർണ്ണത്തെരുവീഥിയിൽ ആ കരം പിടിച്ചു
എത്ര നടന്നാലും എൻ കൊതി തീരില്ല

ഹാ ഏന്തു ഭാഗ്യമേ മണവട്ടി സഭയേ
ഇത്ര സ്നേഹിക്കുന്ന ആ പ്രേമകാന്തൻ്റെ
സ്വന്തമായി തീരുവാൻ കൃപ ലാഭിച്ചോർ നാം
ഉണർനെഴുന്നേൽക്ക വേഗമൊരുങ്ങീടം

www.christsquare.com