എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ വേറെയില്ലൊന്നും
യേശു മാത്രം സമ്പത്താകുന്നു
ചാവിനെ വെന്നുയിർത്തവൻ വാനലോകമതിൽച്ചെന്നു
സാധുവെന്നെ ഓർത്തു നിത്യം താതനോടു യാചിക്കുന്നു
ക്രൂശിൽ മരിച്ചീശനെൻ പേർക്കായ് വീണ്ടെടുത്തെന്നെ
സ്വർഗ്ഗ കനാൻ നാട്ടിലാക്കുവാൻ
പാപം നീങ്ങി ശാപം മാറി മൃത്യുവിന്മേൽ ജയമേകി
വേഗം വരാമെന്നുരച്ചിട്ടാമയം തീർത്താശ നൽകി
നല്ല ദാസൻ എന്നു ചൊല്ലുന്നാൾ തന്‍റെ മുമ്പാകെ
ലജ്ജിതാനായ് തീർന്നുപോകാതെ
നന്ദിയോടെൻ പ്രിയൻ മുമ്പിൽ പ്രേമകണ്ണീർ ചൊരിഞ്ഞീടാൻ
ഭാഗ്യമേറും മഹോത്സവ വാഴ്ചകാലം വരുന്നല്ലോ
എന്‍റെ രാജാവെഴുന്നള്ളുമ്പോൾ തന്‍റെ മുമ്പാകെ
ശോഭയേറും രാജ്ഞിയായിത്തൻ
മാർവ്വിലെന്നെ ചേർത്തിടും തൻ പൊന്നു മാർവ്വിൽ മുത്തിടും ഞാൻ
ഹാ എനിക്കീ മഹാഭാഗ്യം ദൈവമേ നീ