എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
എത്ര മനോഹരമേ അതു
ചിന്തയിലടങ്ങാ സിന്ധു സമാനമായ്‌
സന്തതം കാണുന്നു ഞാന്‍

ദൈവമേ നിന്‍ മഹാ സ്നേഹമതിന്‍ വിധം
ആര്‍ക്കു ചിന്തിച്ചറിയാം
എനിയ്ക്കാവതില്ലേയതിന്‍ ആഴമളന്നീടാന്‍
എത്ര ബഹുലമത്

ആയിരമായിരം നാവുകളാലതു
വര്‍ണ്ണിപ്പതിന്നെഴുതോ പതി
നായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍
പാരിലസാദ്ധ്യമഹോ

മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ്‌
സന്തതം ചേര്‍ന്നിരുന്ന ഏക
ജാതനാമേശുവെ പാതകര്‍ക്കായ്‌ തന്ന
സ്നേഹമതിശയമേ

www.christsquare.com