1 എന്തു നല്ലോർ സഖിയേശു
പാപദുഃഖം വഹിക്കും
എല്ലാം യേശുവോടുചെന്നു
ചൊല്ലിടുമ്പോൾ താൻ കേൾക്കും
നൊമ്പരമേറെ സഹിച്ചു
സമാധാനങ്ങൾ നഷ്ടം
എല്ലാം യേശുവോടു ചെന്നു
ചൊല്ലിടായ്ക നിമിത്തം
2 കഷ്ടം ശോധനകളുണ്ടോ
ഇവ്വിധ ദുഃഖങ്ങളും
ലേശവുമധൈര്യം വേണ്ടാ
ചൊല്ലാം യേശുവോടെല്ലാം
ദുഃഖംസർവ്വം വഹിക്കുന്ന
മിത്രം മറ്റാരുമുണ്ടോ
ക്ഷീണമെല്ലാം അറിയുന്ന
യേശുവോടു ചൊല്ലീടാം
3 ഉണ്ടോ ഭാരം വൈഷമ്യങ്ങൾ
തുമ്പങ്ങളും അസംഖ്യം
രക്ഷകനല്ലോ സങ്കേതം
യേശുവോടറിയിക്കാം
മിത്രങ്ങൾ നിന്ദിക്കുന്നുണ്ടോ
പോയ് ചൊല്ലേശുവോടെല്ലാം
ഉള്ളംകയ്യിൽ ഈശൻ കാക്കും
അങ്ങുണ്ടാശ്വാസമെല്ലാം