എന്തുള്ളു ഞാൻ ദൈവമേ
എന്തുള്ളു ഞാൻ കർത്തനെ
നീ ചെയ്ത നന്മകൾ ഓർക്കുമ്പോൾ
നന്ദിയാൽ എൻ മനം പാടുമേ
യേശുവേ നിൻറ്റെ ത്യാഗമേ
ക്രൂശിലെ നിൻറ്റെ സ്നേഹം
പാപിയാം എന്നെ തേടി നീ
ചേർത്തണച്ച നിൻ സ്നേഹം
ഏകനായ് ഞാൻ തീരുമ്പോൾ
നിന്റെ മാർവെന്റെ ആശ്രയം
നിന്നിൽ ഞാൻ മറഞ്ഞീടുമേ
യേശുവേ നല്ല നാഥനെ
ഇത്രമാം എന്നെ സ്നേഹിപ്പാൻ
എന്തുള്ളു ഞാൻ യേശുവേ
നിന്റെ സ്നേഹത്തിൻ ആഴമോ
വർണിപ്പാൻ എനിക്കാവില്ല