എപ്പോഴും ഞാൻ സന്തോഷിക്കും എൻ യേശു എന്‍റെ ഗാനം
എല്ലാടവും ആഘോഷിക്കും എൻ രക്ഷകന്‍റെ ദാനം
യേശുവേ നീ സ്വർഗ്ഗത്തിൽ എന്‍റെ നാമം എഴുതി
ആരും എടുക്കാത്ത ഈ ഭാഗ്യം എൻ സന്തോഷം
നിൻ രാജ്യത്തിനൊരന്യനായ് ഭൂമിയിൽ ഞാൻ ഉഴന്നു
നീ വന്നതാലെ ധന്യനായ് പ്രവേശനം നീ തന്നു
മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വർഗ്ഗവാതിൽ
സ്വർഗ്ഗീയ ഗീതങ്ങൾ ഇതാ ധ്വനിക്കുന്നെന്‍റെ കാതിൽ
ഈ ലോകത്തിൻ ഓർ മാനവും എനിക്കില്ലെങ്കിലെന്ത്
സ്വർഗ്ഗീയ പേരും സ്ഥാനവും തരും എൻ ദിവ്യബ
സന്തോഷമെ സന്തോഷമെ എൻ ദൈവത്തിനു സ്തോത്രം
എൻ ജീവനാം എൻ യേശുവെ നീയും സ്തുതിക്കു പാത്രം