എതിർക്കേണം നാം എതിർക്കേണം
സാത്താന്യ ശക്തികളെ
ഓടിപ്പോകും നമ്മെ വിട്ടുപോകും
ദൈവത്തിൻ വചനമിത്

തകരട്ടെ ശത്രുവിൻ കോട്ടകൾ-കോട്ടകൾ
ഉയരട്ടെ യേശുവിൻ ജയക്കൊടി-ജയക്കൊടി
വചനമാം വാൾ എടുത്തെതിർക്കുവിൻ-എതിർക്കുവിൻ
യേശുവിൻ നാമത്തിൽ നാം

പാപത്തിന്‍റെ രോഗത്തിന്‍റെ
ഭയത്തിന്‍റെ ശക്തികളെ
യേശുവിൻ നാമത്തിൽ കൽപ്പിക്കുന്നു
വിട്ടുപോ വിട്ടുപോക

കോപത്തിന്‍റെ കലഹത്തിന്‍റെ
മോഹത്തിൻ ശക്തികളെ
യേശുവിൻ നാമത്തിൽ കൽപ്പിക്കുന്നു
വിട്ടുപോ വിട്ടുപോക

www.christsquare.com