എത്രനല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തീടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകൾ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
1. നായകനവന്‍ നമുക്കു മുന്‍പിലായ്
നല്‍ വഴികളെ ഒരുക്കീടുന്നതാല്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവേ
നാടെങ്ങും ഘോഷിക്കും നിന്‍ മഹാ സ്നേഹത്തെ
2. പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍കൃപ നല്‍കുകീ പൈതലില്‍