ഗാഗുല്‍ത്താ മലയില്‍ നിന്നുംവിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍അപരാധമെന്തു ഞാന്‍ ചെയ്തൂ

മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായിമുന്തിരിച്ചാറൊരുക്കി വച്ചൂ
എങ്കിലുമീ കൈപ്പുനീരല്ലേദാഹശാന്തി എനിക്കു നല്‍കീ

കൊടുങ്കാട്ടിലന്നു നിങ്ങള്‍‍ക്കായിമേഘദീപത്തൂണു തീര്‍ത്തൂ ഞാന്‍
അറിയാത്തൊരപരാധങ്ങള്‍ചുമത്തുന്നു നിങ്ങളിന്നെന്നില്‍

രാജചെങ്കൊലേകി വാഴിച്ചൂനിങ്ങളെ ഞാനെത്ര മാനിച്ചൂ
എന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തിനിങ്ങളിന്നെന്‍ ചെന്നിണം തൂകി

നിങ്ങളെ ഞാനുയര്‍ത്താന്‍ വന്നൂക്രൂശിലെന്നെ തറച്ചൂ നിങ്ങള്‍
മോക്ഷ വാതില്‍ തുറക്കാന്‍ വന്നൂശിക്ഷയായെന്‍ കൈകള്‍ ബന്ധിച്ചൂ

കുരിശേ മനോജ്ഞ വൃക്ഷമേനിൻ സുമങ്ങളെത്ര മോഹനം
നിൻ ദളങ്ങളാശ വീശുന്നുനിൻ ഫലങ്ങൾ ജീവനേകുന്നു

കുരിശിന്മേലാണി കണ്ടൂ ഞാന്‍ഭീകരമാം മുള്ളുകള്‍ കണ്ടൂ
വികാരങ്ങള്‍ കുന്നു കൂടുന്നുകണ്ണുനീരിന്‍ ചാലു വീഴുന്നു

മരത്താലേ വന്ന പാപങ്ങള്‍മരത്താലേ മായ്ക്കുവാനായി
മരത്തിന്മേലാര്‍ത്തനായ്തൂങ്ങിമരിക്കുന്നൂ രക്ഷകന്‍ ദൈവം

www.christsquare.com