ഹാ എന്തിപ്പാടയ്യോ ഞാന്‍
എന്തു തരുവേന്‍ ഇതിനീടയ്യോ

ആനന്ദക്കാതലേ പിഴ-
യാളികള്‍ക്കു മോക്ഷവാതിലേ

ഗതശമനസ്ഥലെ പോവതും-അതില്‍
കുതുകപ്പൂങ്കാവനേ മേവതും
അത്ഭുതനേ മനം നോവതും ഉള്ളില്‍
അളവില്ലാ ദുഃഖം അതാവതും

മുഴങ്കാല്‍ കുത്തിനിന്നു താണതും-മുമ്മ-
ടങ്ങു മുഖം താഴ്ത്തി വീണതും-
നുറുങ്ങി മനംനൊന്തു കേണതും-മനം
കലങ്ങിത്തപിച്ചേറ്റം വാണതും

'അബ്ബാ പിതാവേ' വിളിച്ചതും-ക്ലേശം
അകലെച്ചെയ്കെന്നപേക്ഷിച്ചതും
അപ്പിതാവിഷ്ടം ഉറച്ചതും-ഒരു
സ്വര്‍ദൂതന്‍ ആശ്വസിപ്പിച്ചതും )

ആത്മംപരിക്ലേശം കൊണ്ടതും ചോര-
യ്ക്കൊപ്പം വിയര്‍പ്പുടന്‍ പൂണ്ടതും
ശാസ്ത്രം തികച്ചെല്ലാമാണ്ടതും-തന്‍റെ
ദാസര്‍ വിശ്വാസം കൈക്കൊണ്ടതും

www.christsquare.com