ഹാ എത്ര ഭാഗ്യം ഉണ്ടെനിക്ക് ഓർക്കിൽ എന്നുള്ളം തുള്ളിടുന്നു
ഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നുമേശുവേ സ്തുതിക്കും
ഹാ എന്റെ ഭാഗ്യം അനന്തമേ
ഇതു സൗഭാഗ്യ ജീവിതമേ

ലോകത്തിലെ ഞാൻ ഹീനനത്രെ ശോക മെപ്പോഴും ഉണ്ടെനിക്ക്
മേഘത്തിൽ യേശു വന്ന് ഇടുമ്പോൾ
എന്നെ അൻപോടു ചേർത്തിടുമ്പോൾ

ദൈവത്തിൻ രാജ്യം ഉണ്ടെനിക്കായ്
ദൈവകുഞ്ഞാടും ശിഷ്യരുമായ
വിശുദ്ധർ കൂട്ടം ചേർന്നിരിക്കും
പന്തിയിൽ ചേർന്ന് ഞാൻ ഭൂജിക്കും

കണ്ണുനീരെല്ലാം താൻ തുടക്കും
വർണ്ണം വിശേഷമായുദിക്കും
ജീവ കിരീടം എൻ ശിരസ്സിൽ
കർ ത്തൻ വച്ചിടുമാ സദസ്സിൽ

വെൺനിലയങ്കികൾ ധരിച്ചു
പൊൻകുരുത്തോലകൾ പിടിച്ചു
ദൈവകുഞ്ഞാടിനെ സ്തുതിച്ചു
പാടും ഞാൻ എന്നും ആനന്ദിച്ചു

ഹാ എത്ര ഭാഗ്യം ഉണ്ടെനിക്ക്
വർണ്ണിപ്പാൻ ത്രാണി ഇല്ലെനിക്ക്
മഹത്ത്വഭാഗ്യം തന്നെയിതിൻ
സമത്തിൽ ഒന്നുംഇല്ലിഹത്തിൽ

www.christsquare.com