1 ഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ യേശുനാഥാ
നിൻ രുധിരം നീ ചിന്തിയതാൽ എനിക്കു രക്ഷ കൈമുതലായ്

ഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ യേശുനാഥാ
എന്നെ രക്ഷിപ്പാൻ ഭൂവിൽ വന്ന അങ്ങയെ എന്നും ഞാൻ സ്തുതിതിക്കും

2 സ്വർഗ്ഗമഹിമകൾ വെടിഞ്ഞു പാപിയെ തേടി ഭൂവിൽ വന്നു
പാവന രക്ഷ ദാനം ചെയ്ത നിൻമഹാസ്നേഹം ധന്യമത്രെ

3 കന്യക നന്ദനായ് ജനിച്ചു മുൾമുടി ചൂടി എൻ പേർക്കായ്
പാപിയിൻ ശിക്ഷ ഏറ്റുവാങ്ങി ക്രൂരമരണം നീ സഹിച്ചു

www.christsquare.com