ഹല്ലേലുയ്യ സ്തുതിഗീതം എന്റെ നാവിൽ പുതുഗീതം
എല്ലാ നാവും ഏറ്റുപാടും ഹല്ലേലുയ്യ സ്തുതിഗീതം

1 പ്രാർത്ഥനകൾ കേട്ടതിനാൽ യാചന ശ്രവിച്ചതിനാൽ
അതിശയമായ് കാത്തതിനാൽ അധികമായി സ്തുതിച്ചീടുക
വീണയോടും കിന്നരത്തോടും സ്തോത്രഗീതം പാടിടുവിൻ
തപ്പിനോടും കുഴലിനോടും കൈത്താളത്തിൻ മേളത്തോടും

2 താഴ്ച്ചയിൽ നമ്മെ ഓർത്തവന് നന്ദി കരേറ്റിടുക
വീഴ്ച്ചയിൽ നമ്മെ കാത്തവന് ദിനവും പാടിടുക
പരിപാലകൻ മതിയായവൻ പരിഹാരകൻ യേശുവല്ലോ
കരുതുന്നവൻ കാക്കുന്നവൻ മാറാത്തവൻ യേശുവല്ലോ

www.christsquare.com