ഹീന മനു ജനനം എടുത്ത
യേശു രാജന്‍ നിന്‍ സമീപേ നില്‍പു
ഏറ്റു കൊള്ളവനെ തള്ളാതെ

കൈകളില്‍ കാല്‍കളില്‍ ആണികള്‍ തറച്ചു
മുള്‍മുടി ചൂടിനാന്‍ പൊന്‍ ശിരസ്സതിന്‍മേല്‍
നിന്ദയും ദുഷിയും പീഡയും സഹിച്ചു
ദിവ്യമാം രുധിരം ചൊരിഞ്ഞു നിനക്കായ്‌
കരുണയായ് നിന്നെ വിളിച്ചിടുന്നു

തല ചായിക്കുവാന്‍ സ്ഥലവുമില്ലാതെ
ദാഹം തീര്‍ക്കുവാന്‍ ജലവുമില്ലാതെ
ആശ്വാസം പറവാന്‍ ആരും തന്നില്ലാതെ
അരുമ രക്ഷകന്‍ ഏകനായ്‌ മരിച്ചു
ആ പാടുകള്‍ നിന്‍ രക്ഷയ്ക്കേ

അവന്‍ മരണത്താല്‍ സാത്താന്‍റെ തല തകർത്തു
തന്‍റെ രക്തത്താല്‍ പാപക്കറകള്‍ നീക്കി
നിന്‍റെ വ്യാധിയും വേദനയും നീക്കുവാന്‍
നിന്‍റെ ശാപത്തില്‍ നിന്നു വിടുതല്‍ നല്‍കാന്‍
കുരിശില്‍ ജയിച്ചെല്ലാറ്റെയും

മായാലോകത്തെ തെല്ലുമേ നമ്പാതെ
മാനവമാനസം ആകവേ മാറുമേ
മാറാത്ത ദേവനെ സ്നേഹിച്ചീടുന്നെങ്കില്‍
നിത്യമാം സന്തോഷം പ്രാപിച്ചാനന്ദിക്കാം
ആശയോടു നീ വന്നീടുക

www.christsquare.com