ഹൃദയ സ്പന്ദനം കേൾക്കണം
നിൻ ഹൃദയം പോലെന്നെ മാറ്റേണം
അൽപ്പം കൂടെ ചേർന്നിരിക്കണം
അങ്ങും ഞാനും മാത്രമാകണം

എന്റെ യേശുവേ എൻ പ്രിയനേ
സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരുന്നില്ലേ
എത്ര മധുരമേ തൻ നാമമേ

വർണിച്ചു വർണിച്ചു മതി ആവുന്നില്ലേ
അപ്പാ എൻ കൂടെ വേണം
എപ്പോഴും കൂടെ വേണം
ഹൃദയ സ്പന്ദനം എപ്പോഴും കേൾക്കണം

എപ്പോഴും തുണ നീയേ എന്നേശുവെ
എന്നാളും തുണ നീയേ
എൻ തുമ്പങ്ങളിൽ എൻ ഇമ്പങ്ങളിൽ
നൽ നേരങ്ങളിൽ എൻ വേദനയിൽ

മറക്കാത്ത സഖി നീയേ യേശുവേ
മാറാത്ത സഖി നീയേ
എന്നെ മറക്കാത്ത സഖി നീയേ
വിട്ടു മാറാത്ത സാന്നിധ്യമേ
ആരാധനാ ഹാല്ലേലുയ

www.christsquare.com