ഹൃദയങ്ങൾ ചേരുമ്പോൾ ദൈവത്തെ കാണുന്നു
ഹൃദയങ്ങൾ അകലുമ്പോൾ പാപത്തിൽ വീഴുന്നു

ഓ സ്നേഹമാം ദൈവമേ
നിന്നെ കാണുവാൻ എന്നും
എന്നെ യോഗ്യനാക്കേണമേ

ആശ്വാസം തീരെയില്ല
ആനന്ദം കൂടെയില്ല
ഈ ലോകയാത്ര ദുഃഖത്താൽ നീറുമ്പോൾ
യേശുവേ നീ എന്റെ മിത്രമാകണേ

സ്നേഹിക്കാൻ നീ വരേണം
പ്രാർത്ഥിക്കാൻ കൂടെ വേണം
ഈ ജന്മമധുരം ആത്മാവിൽ നിറയാൻ
യേശുവേ നീ എന്നിൽ വാസമാകണേ

www.christsquare.com